ആകാശത്തു വെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിന് മുന്നിലും പരാക്രമം ; ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിഞ്ഞു


കൊച്ചി :- ആകാശത്തു വെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് പരാക്രമം കാട്ടിയ മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം കാണിച്ചു. കൊലാലംപൂരിൽ നിന്നും കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിൽ അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ സഹയാത്രികർ ചേർന്ന് പിടികൂടി സിഐഎസ്എഫിന് കൈമാറിയിരുന്നു. ഇയാളെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് ജംഷീർ ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിയുകയായിരുന്നു. പൊലീസ് സമയോചിതമായി ഇടപെട്ട് ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു.

യുവാവിന് ഗുരുതര മാനസിക പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് വരികയായിരുന്നു ബാറ്റിക് എയറിന്റെ വിമാനത്തിൽ വെച്ചാണ് യുവാവ് അതിക്രമം കാട്ടിയച്. രാത്രി 9.30നും 11നും ഇടയിയിൽ ജംഷീർ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഡോർ ബലമായി വലിച്ചുതുറക്കാൻ ശ്രമിച്ച ഇയാളെ മറ്റ് യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്നാണ് തടഞ്ഞത്. വിമാനത്തിൽ വെച്ച് യാത്രക്കാർ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ വിമാനം നെടുമ്പാശേരിയിലിറങ്ങിയ ശേഷം ഇയാളെ പൊലീസിന് കൈമാറി. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Previous Post Next Post