മയ്യിൽ യുദ്ധസ്മാരകത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


മയ്യിൽ :- എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷന്റെ (ESWA) നേതൃത്വത്തിൽ മയ്യിൽ യുദ്ധ സ്മാരകത്തിൽ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു. ലെഫ്റ്റനൻ്റ് കേണൽ രാജീവൻ ഇ.പി ( DSC Records ) മുഖ്യതിഥി ആയിരുന്നു. ESWA പ്രസിഡണ്ട് സബ് മേജർ രാധാകൃഷ്ണൻ ടി.വി (Rtd) പതാക ഉയർത്തി. ബാലൻ നമ്പ്യാർ, അഗ്നിവീർ ദേവനന്ദ ടി.പി (IAF) എന്നിവർ സംയുക്തമായി അമർ ജവാൻ ജ്യോതി ജ്വലിപ്പിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനൻ്റ് കേണൽ രാജീവൻ EP ( DSC Records ) ആദ്യ റീത്ത് സമർപ്പിച്ചു . 

31 NCC ബറ്റാലിയന് വേണ്ടി Dr. ഉണ്ണി മാസ്റ്റർ, SPC ഇൻ ചാർജ് -പ്രസീത ടീച്ചർ, സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയവരുടെ പ്രതിനിധികൾ, വിമുക്തഭട സംഘടനയായ DARSI യുടെ പ്രതിനിധി കെ.ഭാസ്കരൻ നമ്പ്യാർ , വീരനാരി റീന അനിൽ, PTA പ്രസിഡണ്ട് അജയകുമാർ , ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് നിഷ ടീച്ചർ, SPC ഇൻ ചാർജ് പ്രസീത ടീച്ചർ, സേവാഭാരതിയുടെ പ്രതിനിധി സജേഷ് , പ്രഭ വെജിറ്റബിൾസ് ഉടമ പ്രദീഷ്, തുടങ്ങിയവർ റീത്ത് സമർപ്പിച്ചു .വിമുക്തഭടന്മാരും, നാട്ടുകാരും പുഷ്പാർച്ചനയും,എം മധുര പലഹാര വിതരണവും തേയില സൽക്കാരവും ഉണ്ടായിരുന്നു.







Previous Post Next Post