തരിയേരി മഹല്ല് ജമാഅത്ത് കമ്മിറ്റി ലഹരി വിരുദ്ധ സ്ക്വയർ സംഘടിപ്പിച്ചു


മാണിയൂർ :- അഹ്‌ലൻ റബീഅ മീലാദ് ക്യാമ്പയിനോടനുബന്ധിച്ച് തരിയേരി മഹല്ല് ജമാഅത്ത് കമ്മിറ്റി ലഹരി വിരുദ്ധ സ്ക്വയർ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് അമീർ സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് എസ്.വി മുഹമ്മദലി മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീർ പി.കെ ലഹരി വിരുദ്ധ സന്ദേശം നൽകി.. മഹല്ല് കമ്മിറ്റി ട്രഷറർ എ.അബ്ദുൾഖാദർ മൗലവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 മഹല്ല് സെക്രട്ടറി ഹിളർ മാസ്റ്റർ സ്വാഗതവും ലഹരി വിരുദ്ധ സമിതി കൺവീനർ ഹഫീൾ എം.കെ നന്ദിയും പറഞ്ഞു. നസീർ ഫൈസി, റസാഖ് പി.കെ, ബഷീർ മാസ്റ്റർ, ശിഹാബ് കെ.ടി തുടങ്ങിയവർ നേതൃത്വം നൽകി. തരിയേരി മഹല്ല് പരിധിയിൽ തുടർച്ചയായി നടത്തി വരുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് കമ്മിറ്റി ഈ പരിപാടി സംഘടിപ്പിച്ചത്. ഇതിന് മുൻപ് മദ്രസ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ലഹരി വിരുദ്ധ സദസ്സിന് വളപട്ടണം എസ്.ഐ സി.കെ സുജിത്തും വനിതാ ബോധവൽക്കരണ ക്ലാസ്സുകൾക്ക് റുഖിയ ഹക്കീം കല്ലയ്ക്കലും നേതൃത്വം നൽകിയിരുന്നു.



Previous Post Next Post