ചേലേരി :- നിവേദിത ബാലഗോകുലം ഈശാനമംഗലം, നന്ദഗോവിന്ദം ബാലഗോകുലം ചേലേരി എന്നിവ സംയുക്തമായി നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷപരിപാടിയുടെ നോട്ടീസ് പ്രകാശനം ചെയ്തു.
ഈശാനമംഗലം സാസ്കാരിക സമിതിയിൽ വെച്ച് നടന്ന ചടങ്ങിൽ സ്വാഗതസംഘം അധ്യക്ഷൻ നന്ദനൻ ചേലേരി, സെക്രട്ടറി ശക്തിധരൻ ചേലേരി, മഹേഷ് ബാബു കൊളച്ചേരി, അനൂപ് ലക്ഷ്മൺ എന്നിവർ ചേർന്ന് ചടങ്ങ് നിർവഹിച്ചു.
