കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ചിങ്ങം ഒന്ന് കർഷക ദിനാഘോഷം സമാപിച്ചു


കുറ്റ്യാട്ടൂർ :- തരിശ് രഹിത കുറ്റ്യാട്ടൂർ യാഥാർത്ഥമാക്കാനും പുതുതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുവാനുമുള്ള പ്രവർത്തനം ആരംഭിക്കുവാനുമുള്ള കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചു കൊണ്ട് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ചിങ്ങം ഒന്ന് കർഷക ദിനാഘോഷം സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ്റെ അധ്യക്ഷതയിൽ രാജ്യസഭ MP വി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്രയും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധമത്സരങ്ങളും സംഘടിപ്പിച്ചു.

വൈസ് പ്രസിഡൻ്റ് എം.വി സുശീല, ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സൗമിനി ടീച്ചർ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി പങ്കജാക്ഷൻ, സെക്രട്ടറി പി.എം ബിന്ദു, കെ.പ്രിയേഷ് കുമാർ, ഉത്തമൻ വേലിക്കാത്ത്, വി.ഒ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ എ.കെ സുരേഷ് ബാബു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.മധു നന്ദിയും പറഞ്ഞു. 

കുട്ടി കർഷകനായി അചിന്ത്യ.കെ നിടുകുളം, യുവ കർഷകനായി ജിജോഷ് കോടിക്കണ്ടി വടുവൻകുളം, ജൈവകർഷകനായി പി.രാഘവൻ ചട്ടുകപ്പാറ, ക്ഷീര കർഷകയായ് സതി.സി കളത്തിൽ നിടുകുളം, വനിത കർഷകയായി കെ.പി ചന്ദ്രിക അമിഞ്ചേരി, SC കർഷകയായ് സുശീല പി.പി പാവന്നൂർ, നെൽകർഷകനായി ടി.കെ ദിവാകരൻ കൊട്ടുങ്ങൽ, മുതിർന്ന കർഷക തൊഴിലാളിയായി പാലേരി യശോദ കുറവോട്ടുമൂല, മുതിർന്ന കർഷകൻ ചോടോൻ തമ്പാൻ പഴശ്ശി എന്നിവരെ ആദരിച്ചു.















Previous Post Next Post