തീവണ്ടിക്ക് കല്ലെറിഞ്ഞാൽ ഇനി കേസും നടപടിയും ശക്തമാകും


പയ്യന്നൂർ :- തീവണ്ടികൾക്കുനേരേ കല്ലെറിഞ്ഞാൽ കേസും നടപടിയും ഇനി ശക്തമാവും. ഇതിനായി സംസ്ഥാനതല സുരക്ഷാ സമിതി (സ്റ്റേറ്റ് ലെവൽ സെക്യൂരിറ്റി കമ്മിറ്റി ഓഫ് റെയിൽ വേസ്-എസ്.എൽ.എസ്.സി.ആർ) രൂപവത്കരിച്ചു. സംസ്ഥാ നതലത്തിൽ ഡി.ജി.പിയും ജില്ലാ തലത്തിൽ പോലീസ് മേധാവിമാരും സമിതിക്ക് മേൽനോട്ടം വഹിക്കും. 

അക്രമം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും. സ്ഥിരം മേഖലകൾ കൂടുതൽ ശ്രദ്ധിക്കാൻ എസ്കോർട്ട് ഉദ്യോഗസ്ഥരെ നിയമിക്കാനും നിർദേശിച്ചു. ഇവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിക്കാൻ റെയിൽവേ പാതയോരത്തുള്ള ജനവാസമേഖലകളിൽ 'ഓപ്പറേഷൻ സാഥി' നടപ്പാക്കും. ആർ.പി.എഫ്, ലോക്കൽ പോലീസ് എന്നിവയുടെ നേതൃത്വത്തിൽ കൂട്ടായ അന്വേഷണവും നടക്കും.

Previous Post Next Post