കണ്ണാടിപ്പറമ്പ് ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. എം.വി വിജയൻ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയുംദൈവദശകം പാരായണവും പായസ വിതരണവും നടത്തി. ട്രസ്റ്റ് ഭാരവാഹികളായ സൽഗുണൻ.സി, അരവിന്ദൻ എ.വി, ഷിജു.എ,  സത്യനാഥൻ പി.പി, പ്രകാശൻ ചേലേരി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post