മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് കോറളായി പാലത്തിനു സമീപത്ത് വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സി.എച്ച് മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു.
ടി.നാസർ, ശ്രീജേഷ് കൊയിലേരിയൻ, ജിനീഷ് ചാപ്പാടി, കെ.അജയകുമാർ, മൊയ്തു കോറളായി, കെ.താജുദ്ദീൻ എന്നിവർ സംസാരിച്ചു. സി.വിനോദ് കുമാർ, കെ.പി ഉസ്സൻ, സി.ഭാസ്കരൻ, കെ.ശ്രീജിത്ത്, ഒ.അജയകുമാർ, യു.അഖിലേഷ്, കെ.ഷിജിൽ, കെ.ശശീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
