ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൽ ദീപം തെളിയിച്ച് മുസ്ലിം മത വിശ്വാസി; മതമൈത്രിയുടെ മാതൃകയായി കുറ്റ്യാട്ടൂർ ശ്രീനാരായണഗുരു സാംസ്കാരിക വേദിയുടെ ശ്രീനാരായണഗുരു ജയന്തി ആഘോഷം

 


കുറ്റ്യാട്ടൂർ:-ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൽ ദീപം തെളിയിച്ച് മുസ്ലിം മത വിശ്വാസി മതമൈത്രിക്കു മാതൃകയായി. കുറ്റ്യാട്ടൂർ കോയ്യോട്ടുമൂല മൂലയിലെ വി.പി.ഇസ്മയിലാണ് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൽ ദീപം തെളിയിച്ച് മതമൈത്രിക്കു മാതൃകയായി മാറിയത്.

ഇന്നലെ കുറ്റ്യാട്ടൂർ കോയ്യോട്ടുമൂല കെ.പി.മോഹനൻ പീടികയ്ക്കു  ശ്രീനാരായണഗുരു സാംസ്കാരിക വേദി കുറ്റ്യാട്ടൂർ നേതൃത്വത്തിൽ നടന്ന ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിലാണ് പരിസരവാസിയായ വി.പി.ഇസ്മയിൽ ദീപം തെളിയിച്ചത്. തുടർന്ന് നടന്ന പതാകയുയർത്തൽ ചടങ്ങിലും ഇസ്മയിൽ പങ്കെടുത്തു. ഒരു ജാതി  ഒരു മതം ഒരു ദൈവം മനുഷ്യനെന്ന സന്ദേശം ലോകത്തിനു പകർന്നു നൽകിയ ശ്രീനാരായണഗുരു ലോകത്തിനു മാതൃകയാണെന്നും, ജാതി മത സംഘടനകളുടെ ലേബലില്ലാതെ ഒരു സാംസ്കാരിക വേദി പ്രവർത്തകർ നടത്തിയ പരിപാടി ആയതിനാലാണ് പങ്കെടുത്തതെന്നും ഇസ്മയിൽ പറഞ്ഞു. ചട്ടുകപാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ സിതാര ഫാൻസി ഉടമയാണ്.

Previous Post Next Post