തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഗ്രാമിന് 100 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് ഗ്രാമിന് 13,965 രൂപയിലും പവന് 1,11,720 രൂപയിലും തുടരുകയാണ് സ്വർണ വില.
ഇന്നലെ രാവിലെയും വൈകുന്നേരവും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. 1120 രൂപയാണ് പവന് ഇന്നലെ കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, ഇന്ന് കേരളത്തിൽ വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് സ്വർണ വ്യാപാരം നടക്കുന്നത്.
