നാറാത്ത്: കോൺഗ്രസ് (എസ്) മുൻ ജില്ലാ ട്രഷററും എൻ.ജി.ഒ അസോസിയേഷൻ (എസ്) മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ യു.പി. മുഹമ്മദ് കുഞ്ഞി നിര്യാതനായി. കണ്ണൂർ ജില്ലാ ആശുപത്രിയിലെ റിട്ടയേഡ് നഴ്‌സിങ് അസിസ്റ്റന്റായിരുന്നു അദ്ദേഹം. കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് നാറാത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: കെ.പി. മറിയം.
മക്കൾ: മാജിദ കെ.പി (സയൻ്റിഫിക്ക് ഓഫീസർ, റീജ്യനൽ ഫോറൻസിക് ലാബ്, കണ്ണൂർ), മാജിദ് കെ.പി (ഗൾഫ്), മാരിയത്ത് കെ.പി.
മരുമക്കൾ: കബീർ (കെ.കെ ബിസിനസ്സ്, കമ്പിൽ), സഫ (പാപ്പിനിശ്ശേരി), റഫീഖ് കെ.എം (ഗൾഫ്, പുല്ലൂപ്പി).
സഹോദരങ്ങൾ: യു.പി ആസിയ, കദീജ യു.പി, പരേതനായ മുസ്സാൻ കുട്ടി (റിട്ട. എസ്.ഐ, പോലീസ്).
