കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ (CBSC) ഓണാഘോഷം സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ പൂക്കളമത്സരങ്ങൾ , കമ്പവലി, ജലേബി റേസ്, ലമൺ റേസ്, മ്യൂസിക് ചെയർ, തുടങ്ങി വിവിധ മത്സരങ്ങളും കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
മാനേജിങ് ട്രസ്റ്റ് മെമ്പർമാരായ ടി.വി രാധാകൃഷ്ണൻ, രാജീവൻ, പ്രിൻസിപ്പാൾ സ്നേഹജ, അക്കാഡമിക് ഹെഡ് രാജഗോപാലൻ, പ്രോഗ്രാം കോഡിനേറ്റർ രമേശൻ, PTA പ്രസിഡന്റ് നാരായണൻ കൊടോളിപ്രം, SI രാജേഷ് എന്നിവർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു
