കൊളച്ചേരി :- തോട്ടട ഗവൺമെന്റ് ITI നിന്ന് ഇൻസ്‌ട്രുമെന്റ് മെക്കാനിക് വിഭാഗം പരീക്ഷയിൽ 1200 ൽ 1160 മാർക്ക് നേടി സ്റ്റേറ്റ് ലെവൽ ടോപ് സ്കോറർ കാവുംചാൽ യൂണിറ്റിലെ യദു കൃഷ്ണയെ DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റി അനുമോദിച്ചു.
DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് അക്ഷയ് കൊളച്ചേരി ഉപഹാരം കൈമാറി. മേഖല പ്രസിഡന്റ് സ്വിതിൻ മേഖല കമ്മിറ്റി അംഗങ്ങളായ ആകാശ്, അഭിജിത്ത്, വിപിൻ, കാവുംചാൽ യൂണിറ്റ് പ്രസിഡന്റ് പൂജ, സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.
