നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിന് സമീപം ഓണച്ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. CDS ചെയർ പേഴ്സൺ ജിഷ.കെ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത് ആശംസയർപ്പിച്ച് സംസാരിച്ചു. CDS അംഗം റഷീദ , അഗ്രി CRP പി.വത്സല, A H CRP ജസീറ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ മെമ്പർ അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ പ്രകാശൻ സ്വാഗതം പറഞ്ഞു. ആഗസ്ത് 21,22,23,24 തീയ്യതികളിൽ കമ്പിൽ ടൗൺ, ദേശസേവ സ്കൂൾ പരിസരം എന്നിവിടങ്ങളിലായാണ് ചന്ത സംഘടിപ്പിച്ചിട്ടുള്ളത്.
