മയ്യിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കനി നിറപൊലിമ വിളവെടുത്തു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കനി നിറപൊലിമ വിളവെടുപ്പ് നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ CDS ചെയർപേഴ്സൺ ബിന്ദു.എം അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ ശോഭ ആശംസയർപ്പിച്ച് സംസാരിച്ചു. CDS മെമ്പർമാർ, IFCCRP ആങ്കർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. CDS വൈസ് ചെയർപേഴ്സൺ സതി സ്വാഗതവും അഗ്രി CRP ലീന നന്ദിയും പറഞ്ഞു. പൊന്നി JLG യുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി - പച്ചക്കറി കൃഷി ചെയ്തത്. 

Previous Post Next Post