തൃശൂർ :- ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകുന്നേരം നാല് മണിയോടെ നഗരം പുലികൾ കീഴടക്കും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
പുലിക്കളിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചതിരിഞ്ഞ് രണ്ടുമണിമുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കുന്നതല്ല. പാർക്കിങ്ങിനായി 30 ഓളം സ്ഥലങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് * അറിയിച്ചു.
