ചേലേരി: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ചേലേരിയിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ചേലേരി മുക്കിൽ നടന്ന ആഘോഷപരിപാടികളിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം.വി. ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ നൂറുദ്ദീൻ പി.വി., ജസീർ യു.കെ., റംസി സലാം, അനീഷ് പാലച്ചാൽ, ഹാരിസ് ചേലേരി, ജബ്ബാർ മാസ്റ്റർ, ഹാഷിം പി.വി., അബ്ദുറഹ്മാൻ എം.കെ. എന്നിവർ നേതൃത്വം നൽകി. പതാക ഉയർത്തലിനു ശേഷം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നാട്ടുകാർക്കും പ്രവർത്തകർക്കും മധുരവിതരണം നടത്തി.
