കുറ്റ്യാട്ടൂർ:- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൺപതാം സ്വാതന്ത്ര്യദിനം കുറ്റ്യാട്ടൂർ പെൻഷൻ ഭവനിൽ സമുചിതമായി ആഘോഷിച്ചു.
രാവിലെ ഒമ്പത് മണിക്ക് പ്രസിഡന്റ് എം. ജനാർദ്ദനൻ മാസ്റ്ററുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി പതാകവന്ദനം നടത്തി. തുടർന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂണിറ്റ് രക്ഷാധികാരിയും മുതിർന്ന നേതാവുമായ കെ. പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
'സ്വാതന്ത്ര്യ സമര ചരിത്രം - കനൽപ്പാതകളിലൂടെ' എന്ന വിഷയത്തിൽ പ്രശസ്ത കവിയും വാഗ്മിയുമായ ഇ.പി.ആർ. വേശാല മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ദേശഭക്തിഗാന-കവിതാലാപനങ്ങളും അരങ്ങേറി.
കെ.പി. വിജയൻ നമ്പ്യാർ, സി. ബാലഗോപാലൻ മാസ്റ്റർ, പി.വി. ലക്ഷ്മണൻ മാസ്റ്റർ, സി. രാമകൃഷ്ണൻ മാസ്റ്റർ, സി.വി. രത്നവല്ലി ടീച്ചർ, കെ. ഗംഗാധരൻ മാസ്റ്റർ, കെ. രാജൻ, മുകുന്ദൻ പുത്തലത്ത്, കെ.വി. സരസ്വതി ടീച്ചർ, കെ. സുലോചന എന്നിവർ സംസാരിച്ചു. യോഗത്തിന് സെക്രട്ടറി കെ.വി. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു..

