ചെലേരി: 80-ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി ചെലേരി ടർഫ് സ്ട്രക്കേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദാലിൽ തങ്ങൾ റോഡ് അംഗണവാടി കുട്ടികൾക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ചടങ്ങിൽ ടർഫ് ടീം പ്രസിഡന്റ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. കൊളച്ചേരി 10-ാം വാർഡ് മെമ്പർ നൂറുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അംഗണവാടി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ അംഗണവാടി ടീച്ചർ സുധ, ടർഫ് ടീം ഉപദേശക സമിതി അംഗം റാഷിദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫൈസൽ ഒ. നന്ദി രേഖപ്പെടുത്തി.
