കൊളച്ചേരി കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 


​കൊളച്ചേരി:- കൊളച്ചേരി കൊച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.

​ഇന്ന് രാവിലെ 7 മണിക്ക് സെന്റർ പ്രസിഡന്റും റിട്ടയേർഡ് AEO യുമായ ശ്രീ. സുരേന്ദ്രൻ മാസ്റ്റർ ദേശീയപതാക ഉയർത്തി. ക്ലബ് സെക്രട്ടറി സി. പി. രാജീവൻ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

​ചടങ്ങിൽ പ്രസിഡന്റ് . സുരേന്ദ്രൻ മാസ്റ്റർ, സെക്രട്ടറി സി. പി. രാജീവൻ, റിട്ടയേർഡ് DEO ജ്യോതി ടീച്ചർ, ജനാർദ്ദനൻ മാസ്റ്റർ, ഗിരിജ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കോച്ചിംഗ് സെന്ററിലെ സീനിയർ, ജൂനിയർ വിദ്യാർത്ഥികളും സ്വാതന്ത്ര്യദിന സന്ദേശങ്ങൾ പങ്കുവെച്ചു. ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് മധുരവിതരണവും നടത്തി.

​രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ചടങ്ങിൽ പ്രതിജ്ഞയെടുത്തു. രാജ്യസ്നേഹികളായ യുവതലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി കൊളച്ചേരി കൊച്ചിംഗ് സെന്റർ കഴിഞ്ഞ 18 വർഷമായി സൗജന്യ ഫുട്ബോൾ പരിശീലനവും നൽകിവരുന്നുണ്ട്

Previous Post Next Post