കൊളച്ചേരി പഞ്ചായത്തിലെ ഓട്ടോ സർവീസുകൾക്ക് പുതിയ ക്രമീകരണം ; പാർക്കിംഗ് നമ്പർ പുതുക്കലും തിരിച്ചറിയൽ കാർഡ് വിതരണവും നാളെ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ് നമ്പർ പുതുക്കലും, ഡ്രൈവർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നാളെ ആഗസ്ത് 15 ശനിയാഴ്ച നടക്കും. ​പഞ്ചായത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. 

ആദ്യഘട്ടത്തിൽ കമ്പിൽ, കൊളച്ചേരിമുക്ക്, ചേലേരിമുക്ക് തുടങ്ങിയ ഓട്ടോ സ്റ്റാൻഡുകളിലെ 101 ഓട്ടോകൾക്കും ഡ്രൈവർമാർക്കുമാണ് പാർക്കിങ്ങ് നമ്പറും ഐഡി കാർഡും നൽകുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ പഞ്ചായത്തിലെ മറ്റ് സ്റ്റാൻഡുകളിലെ മുഴുവൻ ഓട്ടോറിക്ഷകൾക്കും ഘട്ടമായി നമ്പറുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

രാവിലെ 10.30 ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി.വി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Previous Post Next Post