കൊളച്ചേരി :- കൊല്ലം ചാത്തന്നൂർ മണ്ഡലം എം.എൽ.എയും ബി.ജെ.പി നിയമസഭാ കക്ഷി നേതാവും ബി.ബി ഗോപകുമാറിനെ BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. ചേലേരി ഈശാനമംഗലത്തെ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ വിനോദ് കുമാർ വിശിഷ്ടാതിഥിയായി. എം.എൽ.എ യെ ജനറൽ സെക്രട്ടറി പി.വി വേണുഗോപാൽ ഷാൾ അണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ വി.വി ഗീത, ദേവരാജൻ പി.വി, രമേശൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


