കണ്ണൂർ :- KPCC ജനറൽ സെക്രട്ടറിയും മുൻ DCC പ്രസിഡണ്ടുമായ പി.രാമകൃഷ്ണന്റെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ KPCC ട്രഷറർ വി.എ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും ആദർശനിഷ്ട കാത്തുസൂക്ഷിച്ച പി.രാമകൃഷ്ണൻ ഏത് കാര്യവും വെട്ടിതുറന്ന് പറയാൻ ആർജ്ജവം കാണിച്ച അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. ടി.ഒ മോഹനൻ MLA ,പ്രൊഫ. എ.ഡി മുസ്തഫ, ചന്ദ്രൻ തില്ലങ്കേരി, രാമകൃഷ്ണന്റെ മകൾ ദിവ്യ ശ്രീകുമാർ, അഡ്വ. റഷീദ് കവ്വായി, രാഹുൽ കായക്കൽ എന്നിവർ സംസാരിച്ചു. എം.പി ഉണ്ണികൃഷ്ണൻ, എൻ.പി ശ്രീധരൻ, മുഹമ്മദ് ബ്ലാത്തൂർ ,കെ.പ്രമോദ്, വി.വി പുരുഷോത്തമൻ, എം.പി വേലായുധൻ, വി.പി അബ്ദുൾ റഷീദ്, അഡ്വ. പി.ഇന്ദിര, സുരേഷ് ബാബു എളയാവൂർ, വിജിൽ മോഹനൻ, രജിത്ത് നാറാത്ത്, മനോജ് കൂവേരി, എം.കെ മോഹനൻ, ബിജു ഉമ്മർ, എം.സി അതുൽ, പി.മാധവൻ മാസ്റ്റർ, സി.ടി ഗിരിജ, മുണ്ടേരി ഗംഗാധരൻ, ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ, ടി.കെ അജിത്ത്, സി.ടി സജിത്ത്, എം.ശിവദാസൻ, കല്ലിക്കോടൻ രാഗേഷ് ,രാജീവൻ പാനുണ്ട, കാപ്പാടൻ ശശിധരൻ, കാട്ടാമ്പളളി രാമചന്ദ്രൻ , എൻ ആർ മായൻ, കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കൊത്ത്, രാമകൃഷ്ണന്റെ ഭാര്യ ഷൈമലത, മകൻ ദീപക് കൃഷ്ണ, ദീപ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
