കമ്പിൽ :- സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ലോക ഫോക്‌ലോർ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നാടൻ കലാകാരമാരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ഷബ്‌ന ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.ബിന്ദു മുഖ്യാതിഥിയായി.
മാപ്പിളപ്പാട്ട് കലാകാരിയും സംസ്ഥാന അവാർഡ് ജേതാവുമായ എം.പി നജീറ ടീച്ചർ, ചിനീ കുഴൽ കലാകാരൻ ടി.വി ശശിധരൻ, തെയ്യം കലാകാരന്മാരായ പി.സുജിൽ, കെ.പി അശ്വന്ത് , പാചക വിദഗ്ധൻ ഷാജി കരിയിൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഏഷ്യാനെറ്റ് മുൻഷി ഫെയിം രാജേന്ദ്രൻ നാറാത്ത്, കെ.രാമകൃഷ്ണൻ മാസ്റ്റർ, എം.വി ബാലകൃഷ്ണൻ പെരുമലയൻ എന്നിവർ സംസാരിച്ചു. എം.പി രാജീവൻ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു. ശശിധരൻ കൊളച്ചേരി എഴുതിയ സ്വസ്‌തിക് പുസ്തക പ്രകാശനവും മാപ്പിളപ്പാട്ട്, ചീനിക്കുഴൽ എന്നിവയും അരങ്ങേറി.










