ചട്ടുകപ്പാറ:-സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ ചട്ടുകപ്പാറയിൽ നടത്തിയ പ്രതിഷേധ ധർണ്ണ CPI(M) സംസ്ഥാന കമ്മറ്റിയംഗം ടി.വി.രാജേഷ് ഉൽഘാടനം ചെയ്തു. എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു പി . ശാന്തകുമാരി സംസാരിച്ചു. കെ.പ്രിയേഷ്‌കുമാർ സ്വാഗതം പറഞ്ഞു. വെള്ളുവയൽ കേന്ദ്രീകരിച്ച് ചട്ടുകപ്പാറയിലേക്ക് പ്രകടനം നടത്തി. എൻ. പത്മനാഭാൻ പി.ദിവാകരൻ കെ.പ്രിയേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി
