പെരുമാച്ചേരി :- അപകടാവസ്ഥയിലായ പെരുമാച്ചേരി CRC കനാൽ പാലം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പ് കൂടാളി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകി. പാലം അപകടാവസ്ഥയിലായ ഘട്ടത്തിൽ തന്നെ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു എന്നാൽ പരിഹാരം ഉണ്ടായില്ല. പാലം ഗുരുതരമായ സ്ഥിതിയിലേക്ക് മാറുകയും ചെയ്തു.
70 ൽ കൂടുതൽ കുടുംബങ്ങൾ നടവഴിയായി ഉപയോഗിച്ച് വരുന്ന പാലം തകർന്നതിനാൽ ജനങ്ങൾ പ്രയാസം അനുഭവിക്കുകയാണ്. അതിനാൽ അടിയന്തിരമായും പരിഹാരം കാണണമെന്ന് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി നിവേദനത്തിൽ കൂടി ആവശ്യപ്പെട്ടു. CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ, മയ്യിൽ കമ്മിറ്റി അംഗവും എടക്കാട് ബ്ലോക്ക് സ്ഥിരം സമിതി ചെയർമാനുമായ ശ്രീധരൻ സംഘമിത്ര, പെരുമാച്ചേരി ബ്രാഞ്ച് സെക്രട്ടറി വി.കെ ഉജിനേഷ് എന്നിവർ പങ്കെടുത്തു.

