കണ്ണൂർ :- UDF സർക്കാറിന്റെ സ്ഥലംമാറ്റത്തിന്റെ ഇരയായ ചൊക്ലി ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖയുടെ മരണത്തിൽ പ്രതിഷേധിച്ച് DYFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചു.
ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സൽ, സംസ്ഥാന കമ്മിറ്റിയംഗം എ.എം അഖിൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി.അഖിൽ, വൈഷ്‌ണവ് മഹേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം പി.വി വീനീത്, ബ്ലോക്ക് പ്രസിഡന്റ് സനന്ത് കുമാർ എന്നിവർ നേതൃത്വം നൽകി.





