തിരുവനന്തപുരം :- ഓണക്കാലത്ത് റേഷൻ അരിയുടെ വില 10.90 ൽ നിന്ന് 26 ആയി വർധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്‌തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാർഡിനുമുള്ള സാധാരണ റേഷൻ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കേന്ദ്രസർക്കാരിൻ്റെ ടൈഡ് ഓവർ വിഹിതം അരി ലഭ്യതയിൽ 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടൺ അരി ലഭിച്ചിരുന്നത് ഇപ്പോൾ 26,835 മെട്രിക് ടൺ അരിയും 6,459 മെട്രിക് 3 ടൺ ഗോതമ്പുമാണ്. കഴിഞ്ഞ സർക്കാർ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്. റ്റൈഡ് ഓവർ വിഹിതത്തിൽ നിന്നാണ് ഉത്സവകാലങ്ങളിൽ സ്പെഷൽ അരി നൽകിയിരുന്നത്. എന്നാൽ, 2025 ഡിസംബറിൽ കഴിഞ്ഞ സർക്കാർ അരി വിഹിതത്തിൽ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്പെഷൽ അരി കൊടുക്കാൻ പരിമിതി ഉണ്ടായത്.
കഴിഞ്ഞ സർക്കാർ കേന്ദ്ര സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയാണ് അരിവിഹിതം വെട്ടിക്കുറപ്പിച്ചത്. ടൈഡ് ഓവർ വിഹിതത്തിൽ വന്ന കുറവ് പരിഹരിക്കാനാണ് സാധാരണ റേഷൻ വിഹിതത്തിനു പുറമേ നീല, വെള്ള, തവിട്ട് കാർഡുകാർക്ക് 26 രൂപയ്ക്ക് അധികം അരി ലഭ്യമാക്കുന്നതെന്ന് ഭക്ഷ്യവുകുപ്പ് വ്യക്തമാക്കി. ഇതിനായി ഉയർന്ന വിലയ്ക്ക് (23.20 രൂപയ്ക്ക്) ഒഎംഎസ്എസ് അരി വാങ്ങി. പരിമിത സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി അധിക അരി ലഭ്യമാക്കാനുള്ള നടപടികളാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്. ഇതിനു കാരണം കഴിഞ്ഞ സർക്കാർ അരിവിഹിതം വെട്ടിക്കുറപ്പിച്ചതു കൊണ്ടാണ്. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം (ആഗസ്റ്റ്) 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മഞ്ഞ കാർഡ്
കഴിഞ്ഞ ഓണത്തിന്: 30 കിലോ അരിയും 5 കിലോ വരെ ഗോതമ്പും. 31 (ഗോതമ്പിനു പകരം മൂന്നു കിലോ വരെ ആട്ട കിലോഗ്രാമിന് ഏഴു രൂപ നിരക്കിൽ.) കൂടാതെ സൗജന്യ ഓണക്കിറ്റ്. ഇത്തവണ: മേൽ പറഞ്ഞ വിഹിതത്തിനു യാതൊരു കുറവും വരാതെ വിതരണം നടന്നുവരുന്നു.
പിങ്ക് കാർഡ്
കഴിഞ്ഞ തവണ ഓണത്തിന്: ഒരംഗത്തിന് 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കിൽ.) കൂടാതെ കുടുംബത്തിന് 5 കിലോ സ്പെഷൽ അരിയുമാണ് നൽകിയത്.
ഇത്തവണ: 4 കിലോ അരിയും 1 കിലോ ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കിൽ.) പ്രതിമാസ പ്രതിമാസ റൈഡ് ഓവർ അരി അലോക്കേഷനിൽ വന്ന കുറവ് കാരണമാണ് കഴിഞ്ഞവർഷം ടൈഡോവർ വിഹിതത്തിൽ നിന്ന് കണ്ടെത്തി 10.90 രൂപ നിരക്കിൽ നൽകിയ 5 കി. സ്പെഷൽ അരി ഈ വർഷം നൽകാൻ കഴിയാത്ത സ്ഥിതി വന്നത്. ഇതിനു പരിഹാരമായി 3 കിലോ ഒഎംഎസ്എസ് അരി കിലോഗ്രാമിന് 26 രൂപ നിരക്കിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. ഇതിനു കാരണം കഴിഞ്ഞ സർക്കാരാണെന്നു വ്യക്തമാണ്.
നീല കാർഡ്
കഴിഞ്ഞ തവണ: ആളൊന്നിന് 4 രൂപയ്ക്ക് 2 കിലോ അരിയും കൂടാതെ ഒരു കുടുംബത്തിന് 10 കിലോ അരി 10.90 രൂപയ്ക്കും. ഇത്തവണ: ഓണത്തിന് ആളൊന്നിന് നാലു രൂപ നിരക്കിൽ 2 കി. അരിയും 17 രൂപ നിരക്കിൽ 4 കി. വരെ ആട്ടയും കൂടാതെ സ്പെഷ്യൽ വിഹിതമായി ഒരു കുടുംബത്തിന് 3 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 2 കിലോഗോതമ്പ് K 8.70 രൂപയ്ക്കും ഇതോടൊപ്പം ഒപ്പം ഒരു കുടുംബത്തിന് OMSS അരി 10 കിലോ 26 രൂപ നിരക്കിലും നൽകുന്നു.
വെള്ള കാർഡ്
കഴിഞ്ഞ തവണ: സ്പെഷൽ വിഹിതമുൾപ്പെടെ 15 കി. അരി മാത്രം 10.90 രൂപ നിരക്കിൽ. ഇത്തവണ: 10.90 രൂപയ്ക്ക് 7 കി. അരിയും 4 കി. വരെ ആട്ട 17 രൂപയ്ക്കും സ്പെഷ്യൽ വിഹിതമായി 2 കി. ഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ വീതം 26 രൂപയ്ക്കും നൽകുന്നു.
ക്ഷേമ വിഭാഗം തവിട്ട് കാർഡ്
കഴിഞ്ഞ ഓണത്തിന്: 2 കി. അരി 10.90 രൂപ നിരക്കിൽ. ഇത്തവണ: 2 കി. വീതം അരി 10.90 രൂപ നിരക്കിലും 2 കി. ഗോതമ്പും 8.70 രൂപ, 1 കി. ആട്ട 17 രൂപ നിരക്കിലും നൽകുന്നുണ്ട്. ഒപ്പം കാർഡിന് ഒഎംഎസ്എസ് അരി 26 രൂപയ്ക്ക് 10 കിലോയും നൽകുന്നു.
