കൊളച്ചേരിമുക്ക് :- കാണാതായ വളർത്തുതത്തയെ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി കൊളച്ചേരിമുക്ക് പൊൻകുത്തിയിലെ 'HOMRAI റസ്റ്റോറന്റ്' അധികൃതർ മാതൃകയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റസ്റ്റോറന്റ് പരിസരത്തേക്ക് അപ്രതീക്ഷിതമായി തത്ത പറന്നെത്തിയത്. റസ്റ്റോറന്റ് അധികൃതർ തത്തയെ സുരക്ഷിതമായി പരിചരിക്കുകയും, തുടര്‍ന്ന് 'തത്തയെ കണ്ടുകിട്ടിയിട്ടുണ്ട്' എന്ന വാർത്ത ഓൺലൈൻ മാധ്യമമായ 'കൊളച്ചേരി വാർത്തകൾ ഓൺലൈൻ ന്യൂസി'ൽ നൽകുകയുമായിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടമയായ കമ്പിൽ ടി.സി ഗേറ്റിലെ അഷ്കർ റസ്റ്റോറന്റിലെത്തുകയായിരുന്നു. വളർത്തുതത്തയെയാണ് തിരിച്ചറിഞ്ഞ് സുരക്ഷിതമായി അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. തങ്ങളുടെ തത്തയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് അഷ്കറും കുടുംബവും.