കണ്ണൂർ :- ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ PSC ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
BJP ദേശീയ വൈസ് പ്രസിഡൻ്റ് അബ്ദുള്ളക്കുട്ടി, യുവമോർച്ച സംസ്ഥാന സെക്രട്ടറി അരുൺ കൈതപ്രം, നോർത്ത് ജില്ല പ്രസിഡണ്ട് അർജുൻ മാവിലാക്കണ്ടി, സൗത്ത് ജില്ല പ്രസിഡണ്ട് അർജുൻ വാസുദേവ്, ബി.ജെ.പി നോർത്ത് ജില്ല പ്രസിഡണ്ട് കെ.കെ വിനോദ് കുമാർ, കെ.വി അർജുൻ , അക്ഷയ് കൃഷ്ണ, കെ.എസ് ജിഷ്ണു, അരുൺ ഭരത് തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.
