ശിവസൂര്യയെ വാരണാസിയിലും കണ്ടെത്താനായില്ല, 100 ലേറെ CCTV കൾ പരിശോധിച്ചു, ചൊക്ലിയിൽ നിന്ന് കാണാതായ 17 വയസ്സുകാരനെ തേടി പോയ പോലീസ് സംഘം തിരികെ മടങ്ങി


കണ്ണൂർ :- ചൊക്ലിയിൽ നിന്ന് കാണാതായ 17 വയസ്സുകാരൻ ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പോലീസ് സംഘം തിരികെ മടങ്ങി. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനകളൊന്നുമില്ല. യുപി പൊലീസിൻ്റെ സഹായത്തോടെ 100 ലേറെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്. മലയാളി അസോസിയേഷൻ പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം 8നാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തിൽ പലയിടങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല.

Previous Post Next Post