തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി


തളിപ്പറമ്പ് :- തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബസ് കയറാനെത്തിയ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിനി ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ചൊവ്വാഴ്ച രാവിലെ 8  മണിയോടെയായിരുന്നു സംഭവം. ഇരിക്കൂർ പെരുവളത്തുപറമ്പിലെ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. 

മാതാവിനൊപ്പം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനായി ബസ് കയറാൻ സ്റ്റാൻഡിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. പെരുമ്പടവ്–ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി എന്ന സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഫാത്തിമ അപകടത്തിൽപ്പെട്ടത്. നടന്നു പോകവേ പുറകിലെത്തിയ ബസ് സ്റ്റാൻഡിൽ നിർത്തുന്നതിനിടെ ഫാത്തിമ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഇടതുകാൽ പാദത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post