കമ്പിൽ മാപ്പിള ഹൈസ്കൂൾ 1989-90 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു


കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1989-90 SSLC ബാച്ചിലെ 'തിരികെ - 90' പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. പറശ്ശിനിക്കടവ് ഹൗസ് ബോട്ടിൽ നടന്ന സ്നേഹ സംഗമവും ഓണാഘോഷത്തിൽ ബാച്ചിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 50 ഓളം പേർ പങ്കെടുത്തു. 

വിവിധയിനം കാലാപരിപാടികളും പഴയ കാല കലാലയ ഓർമ്മകൾ പങ്കുവെക്കലും നടന്നു. ഗ്രൂപ്പ് മെമ്പർ ഗീരീഷ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ രമേശൻ കുറ്റ്യാട്ടൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രൂപ്പ് മെമ്പർമാരായ കെ.ടി ബഷീർ, പ്രീത സി.കെ, അനിൽ കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.



Previous Post Next Post