കൊളച്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വായനശാലാ പദവിയിലേക്ക് ചുവടുവെക്കുന്നു ; പ്രഖ്യാപനത്തിന്റെ ഭാഗമായി അധികൃതർ വായനശാലകൾ സന്ദർശിച്ചു, ഒക്ടോബർ 2 ന് നടക്കുന്ന ചടങ്ങിൽ എം.പി ഹാരിസ് ബീരാൻ സമ്പൂർണ്ണ വായനശാല പ്രഖ്യാപനം നടത്തും 

കൊളച്ചേരി :- സമ്പൂർണ്ണ വായനശാലാ പദവിയിലേക്ക് ചുവടുവെക്കുകയാണ് കൊളച്ചേരി ഗ്രാമപഞ്ചായത്ത്. ഒക്ടോബർ 2 ന് നടക്കുന്ന  കൊളച്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനത്തിന്റെ ഭാഗമായി വായനശാലകൾ സന്ദർശിച്ച് പഞ്ചായത്ത് അധികൃതർ. 

പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വായനശാലകളായ പാമ്പുരുത്തി തുടർവിദ്യാ കേന്ദ്രം വായനശാല, ജെപി സ്മാരക വായനശാല, ജ്ഞാനദീപം വായനശാല പൊങ്കുത്തി, നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല, കോടിയേരി സ്മാരക വായനശാല CRC പെരുമാച്ചേരി, കയ്യൂർ സ്മാരക വായനശാല, അഴീക്കോടൻ സ്മാരക വായനശാല, എകെജി വായനശാല, കൊളച്ചേരിപറമ്പ്, പ്രതിഭ വായനശാല, കൊളച്ചേരി പറമ്പ, നേതാജി വായനശാല, യുകെ നാരായണൻ സ്മാരക വായനശാല മുഹമ്മദ് അബ്ദുൽ റഹ്മാൻ സ്മാരക വായനശാല അംബേദ്കർ സ്മാരക വായനശാല, നൂഞ്ഞേരി, അപ്പു വൈദ്യർ സ്മാരക വായനശാല, പ്രഭാത് വായനശാല, സംഘമിത്ര വായനശാല എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി, വൈസ് പ്രസിഡന്റ് കെ.വത്സൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയ്യർപേഴ്സൻ ടിന്റു സുനിൽ, എടക്കാട് ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര, സജീവ് കെ.പി, എം.അനന്തൻ മാസ്റ്റർ എന്നിവരാണ് പഞ്ചായത്തിലെ വായനശാലകൾ സന്ദർശിച്ചത്.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ എം.പി ഹാരിസ് ബീരാനാണ് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം നടത്തുക. Dr.ശിവദാസൻ MP, ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പ്രഖ്യാപനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര കമ്പനി ഹൈസ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. ജനപ്രതിനിധികൾ, കലാ - സാംസ്കാരിക - സാമൂഹിക - രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

 

Previous Post Next Post