ലഹരിക്കെതിരെ മെഗാ വാക്കത്തോൺ സംഘടിപ്പിച്ച് മലപ്പട്ടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റ്



മലപ്പട്ടം :- ലഹരിക്കെതിരെ സമൂഹത്തിൽ ബോധവത്കരണം ശക്തമാക്കാനുള്ള ലക്ഷ്യത്തോടെ AKGSHSS മലപ്പട്ടം NSS വോളന്റിയർമാരുടെ നേതൃത്വത്തിൽ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു. മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ലക്ഷ്മണൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സ്‌കൂൾ പിടിഎ പ്രസിഡന്റ് എം.എം. സജിത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ എൻഎസ്എസ് വോളന്റിയർമാർക്ക് 'തൂഫാൻ തൊപ്പി' വിതരണം ചെയ്തു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഐ.വി. ഒതേനൻ അവരെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന 'തൂഫാൻ കമാൻഡോസ്' ആയി പ്രഖ്യാപിച്ചു. 

NSS ലീഡർ എ.പി ആരോമൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ ആർ.നിഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വാസന്തി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ്, വാർഡ് മെമ്പർ എം.രാമചന്ദ്രൻ, NSS ലീഡർമാരായ പി.ഹരികീർത്ത്, പി.സംഘമിത്ര,  NSS പ്രോഗ്രാം ഓഫീസർ ടിന്റോ ജോൺസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരോടൊപ്പം നിരവധി നാട്ടുകാരും പങ്കെടുത്തു. NSS വോളന്റിയർമാർ അവതരിപ്പിച്ച ലഹരിവിരുദ്ധ സന്ദേശമടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.  



Previous Post Next Post