കൊളച്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം ഒക്ടോബർ 2 ന്


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കമ്പിൽ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടക്കും. വി.ശിവദാസൻ MP യുടെ അധ്യക്ഷതയിൽ ഹാരിസ് ബീരാൻ MP ഉദ്ഘാടനം നിർവഹിക്കും. 

ഉച്ചയ്ക്ക് 2.30 ന് വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര കമ്പനി ഹൈസ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. ജനപ്രതിനിധികൾ, കലാ - സാംസ്കാരിക - സാമൂഹിക - രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

Previous Post Next Post