AIYF കണ്ണൂർ ജില്ലാ സമ്മേളനം ; പാടിക്കുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന പതാക ജാഥയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു


മയ്യിൽ :- ഒക്ടോബർ 11 മുതൽ 13 വരെ ശ്രീകണ്ഠാപുരത്ത് വെച്ച് നടക്കുന്ന AIYF കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ ഒക്ടോബർ 11 ന് ഉച്ചയ്ക്ക് 2 മണിക്ക് പാടിക്കുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. 

പതാക ജാഥയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കെ.വി ശശീന്ദ്രൻ, ചെയർമാൻ, വിജേഷ് പി.വി, കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു. CPI മയ്യിൽ മണ്ഡലം സെക്രട്ടറി കെ.പ്രഭാകരൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സ്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ മധുസൂദനൻ, കെ.വി ഗോപിനാഥ്, AIYF ജില്ലാ സെക്രട്ടറി കെ.വി സാഗർ, വിജേഷ് നണിയൂർ, ജിതിൻ എന്നിവർ സംസാരിച്ചു.

Previous Post Next Post