കോക്ക്ടെയിൽ ഭക്ഷ്യവിഷബാധ ; കണ്ണൂരിലെ ജ്യൂസ് കടകളിലും ഹോട്ടലുകളിലും വ്യാപക പരിശോധന




കണ്ണൂർ :- ജില്ലയിൽ ഭക്ഷ്യവിഷബാധ പരാതികൾ വ്യാപകമായതിനെ തുടർന്ന് കോർപ്പറേഷനും ആരോഗ്യ വകുപ്പും പരിശോധന ശക്തമാക്കി. 'കണ്ണൂർ കോക്ക്ടെയിൽ' എന്ന സ്ഥാപനത്തിൽ നിന്നും കോക്ക്ടെയിൽ കഴിച്ചതിനെ തുടർന്ന് സപ്തംബർ 21 നാണ് കാൽടെക്സിലെ ഷോപ്പിൽ നിന്നും കോക്ക്ടെയിൽ കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ചികിത്സ തേടിയവർ കണ്ണൂർ ഭക്ഷ്യസുരക്ഷാ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റവരിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ചികിത്സയിൽ തുടരുന്നത്. 

കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ ചികിത്സ തേടുകയും ചെയ്തിരുന്നു.  ​കണ്ണൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ചെയർമാൻ ശ്രീജ മായിലിന്റെ നേതൃത്വത്തിൽ ജ്യൂസ് ഷോപ്പുകളിലും ഹോട്ടലുകളിലും ഉൾപ്പെടെ വ്യാപക പരിശോധന നടത്തിവരികയാണ്. ക്രമക്കേട് കണ്ടെത്തുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ശ്രീജ മായിതിൽ പറഞ്ഞു.   ​പരിശോധനയ്ക്ക് കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ സജീല, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി.പി ജയമോഹൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും നേതൃത്വം നൽകി.
Previous Post Next Post