മയ്യിൽ ടൗണിൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

 


മയ്യിൽ: മയ്യിൽ ടൗണിലെ രണ്ടുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ ജൽപായ് ഗുരി സ്വദേശിയായ അജിത് ബർമൻ (34) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതോടെ മയ്യിൽ ടൗണിലെ കനറാ ബാങ്കിന് സമീപമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്.

കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണ അജിതിനെ ഉടൻ തന്നെ സമീപവാസികളും സുഹൃത്തുക്കളും ചേർന്ന് മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കണ്ണൂർ ജില്ലാ ഗവ. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലളിത് ബർമന്റെയും ലീലയുടെയും മകനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന അജിതിനെ നാട്ടിലേക്ക് അയക്കുന്നതിനായി സുഹൃത്തുക്കൾ ചേർന്ന് വിമാന ടിക്കറ്റ് എടുത്ത ദിവസമായിരുന്നു ഈ ദാരുണ സംഭവം നടന്നത്. വിവരമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Previous Post Next Post