ഇരിട്ടി :- ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ഇരിട്ടി സ്വദേശിനി ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി. ദേവികയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫോണിൽ സംസാരിച്ചു. സജീവ് ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ദേവികയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ച് ആശ്വാസം പകർന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ എംബസിയും ജപ്പാനിലെ മലയാളി സംഘടനകളും ഉൾപ്പെടെ വിവിധ ഏജൻസികളുടെ സഹകരണത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ രേഖാപരമായ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ദേവികയുടെ വേർപാടിൽ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
