കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന് തുടക്കമായി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന് തുടക്കമായി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ. വത്സൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ 15 സ്കൂളുകളിലെ കുട്ടികൾക്കാണ് യോഗ പരിശീലനം നൽകുന്നത്.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ് ടിന്റു സുനിൽ, വാർഡ് മെമ്പർമാരായ ബഷീർ കെ.കെ, ഹിളർ സി.എച്ച്, സജീവ് കെ.പി, സി.പുരുഷോത്തമൻ, അസിസ്റ്റന്റ് സെക്രട്ടറി ജനേഷ്.ഇ, സ്കൂൾ PTA പ്രസിഡന്റ് നിസാർ, എം.രാമചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച്  സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീജ സ്വാഗതവും ഷമിൻ രാജ് നന്ദിയും പറഞ്ഞു.







Previous Post Next Post