പഴയങ്ങാടിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്


പഴയങ്ങാടി :- പഴയങ്ങാടി എരിപുരത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ സ്വകാര്യ ബസ്സ് ഇടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. എരിപുരത്തെ രുചി ഹോട്ടലിന് മുന്‍വശത്താണ് അപകടം നടന്നത്. 

പയ്യന്നൂരില്‍ നിന്നും പഴയങ്ങാടിയിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post