പെരുമാച്ചേരി :- പെരുമാച്ചേരി യു.പി സ്കൂളിൽ വിപുലീകരിച്ച കമ്പ്യൂട്ടർ ലാബും ഡിജിറ്റൽ സ്ക്വയർ പദ്ധതിയും ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് വഴി പ്രൈമറി ക്ലാസുകളിലെ കുട്ടികളിൽ ഡിജിറ്റൽ പഠനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജിത്ത്.പി നിർവഹിച്ചു.
മദർ പി.ടി.എ പ്രസിഡണ്ട് സജ്മ.എം അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ സി.കെ പുരുഷോത്തമൻ, കൺവീനർ എ.കൃഷ്ണൻ മാസ്റ്റർ, അധ്യപകരായ മുഹമ്മദ് കീത്തേടത്ത്, കെ.എം ഗിരീഷ് കുമാർ, വി.മാധവൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.കനമണി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.ശിശിര നന്ദിയും പറഞ്ഞു.


