മയ്യിൽ :- നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി സ്കൂളിൽ വർഷങ്ങളായി വിദ്യാർത്ഥികളിൽ കൃഷിയോടും പ്രകൃതിയോടും പരിസ്ഥിതിയോടും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പ് നടത്തി.
എം.പി അഞ്ജുഷ ടീച്ചർ (HM), കെ.എം.പി. അഷ്റഫ് മാസ്റ്റർ (കോർഡിനേറ്റർ), സി.എച്ച് മൊയ്തീൻ കുട്ടി (മാനേജർ), എം.അൻസാരി (PTA പ്രസിഡണ്ട്), ഒ.കെ റിജി, സി.പി ഐശ്വര്യ, ദിഷണ, സി.പി ജീവ ദാസ് (മദർ PTA പ്രസിഡണ്ട്) തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് തവണ പുരസ്കാരം ലഭിച്ചിരുന്നു.
വിദ്യാർത്ഥികൾ വിവിധ പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും വിത്തുകളും തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. മണ്ണൊരുക്കൽ, വിത്തിടൽ, നനയ്ക്കൽ, ജൈവവളം ഉപയോഗിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ കൃഷിയിൽ പ്രകൃതിയെ അടുത്തറിയാനും കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കാനും സ്വയംപര്യാപ്തത, അധ്വാനശീലം, ഉത്തരവാദിത്തബോധം, കൂട്ടായ്മ എന്നിവ വളർത്താനും കുട്ടിത്തോട്ടം സഹായകമായി. വിഷരഹിതമായ പച്ചക്കറികളുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ കുട്ടിത്തോട്ടം മികച്ച രീതിയിൽ പരിപാലിച്ചുവരുന്നുണ്ട്.
