കണ്ണൂർ :- പ്രമുഖ കോൺഗ്രസ് നേതാവും കണ്ണൂർ കോർപ്പറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുരേഷ് ബാബു എളയാവൂരിനെ ഫോക്‌ലോർ അക്കാദമി ചെയർമാനായി സർക്കാർ നിയമിച്ചു. യു ഡി എഫ് ഭരണത്തിലെത്തി മൂന്ന് മാസം പിന്നിട്ടതിന് ശേഷമാണ് ചിറക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക് ലോർ അക്കാദമി ഭരണസമിതി പുന:സംഘടിപ്പിച്ചത്.
കൽപ്പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായും ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും പ്രേം കുമാറിനെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായും എം രഞ്ജിത്തിനെ കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായും നിയോഗിച്ചു. പ്രൊഫസർ പ്രകാശ് മൂർത്തിയെ കേരള ലളിതകലാ അക്കാദമി ചെയർമാനായും തിരഞ്ഞെടുത്തു. സിനിമാനടൻ രവീന്ദ്രനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചിരുന്നു.
