കരിങ്കൽക്കുഴി :- നവംബർ 7 ന് നടക്കുന്ന കെ.എസ് & എ.സി സുവർണ ജൂബിലി സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിക്കുന്ന സ്വാതന്ത്ര്യ സമരസേനാനി വിഷ്‌ണു ഭാരതീയൻ്റെ ജീവിതകഥ 'ഞാൻ ഭാരതീയൻ' നാടകം അരങ്ങേറും.
നാടക ക്യാമ്പിൽ വെച്ച് പ്രശസ്ത നാടക സംവിധായകൻ പി.കെ.വി കൊളച്ചേരി ക്യാമ്പിലെ സ്ഥിര സാന്നിധ്യമായ ദക്ഷിതിനും ദക്ഷിനും നൽകിയാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്. രമേശൻ നണിയൂർ അധ്യക്ഷത വഹിച്ചു. സമാപന പരിപാടി പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ നാടകം ഉദ്ഘാടനം ചെയ്യും.




