CPIM നേതാവ് കെ.ആർ കുഞ്ഞിരാമന്റെ ഒന്നാം വാർഷിക ദിനാചരണവും മലപ്പട്ടം ലോക്കൽ കുടുംബ സംഗമവും ഒക്ടോബർ 4 ന്


മലപ്പട്ടം :- CPIM നേതാവ് കെ.ആർ കുഞ്ഞിരാമന്റെ ഒന്നാം വാർഷിക ദിനാചരണവും CPIM മലപ്പട്ടം ലോക്കൽ കുടുംബ സംഗമവും ഒക്ടോബർ 4 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കൊളന്തയിൽ നടക്കും.CPIM കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്യും. 

എം.സി രാഘവൻ, ടി.കെ സുലേഖ, അഡ്വ. റോബർട്ട് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, അനുമോദനം, കലാപരിപാടികൾ എന്നിവ അരങ്ങേറും. വൈകുന്നേരം 4.30 ന് മലപ്പട്ടം സെന്ററിൽ നിന്നും ചെറുകൊളന്തയിൽ നിന്നും പ്രകടനം ആരംഭിക്കും.

Previous Post Next Post