ചേലേരി ബുസ്താനുൽ ഉലൂം മദ്രസ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന മദ്രസാ തല ദഫ് മത്സരം ഇന്ന്


ചേലേരി :- ചേലേരി ബുസ്താനുൽ ഉലൂം മദ്രസ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന മദ്രസാ തല ദഫ് മത്സരം ഇന്ന് സപ്തംബർ 26 ശനിയാഴ്ച മഗ്രിബ് നിസ്കാരാനന്തരം ബുസ്താനുൽ ഉലൂം മദ്രസ അങ്കണത്തിൽ നടക്കും. 

മഹല്ല് സെക്രട്ടറി യൂസുഫ് കെ.വി യുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ഫാസിൽ ഫാളിലി ഉദ്ഘാടനം ചെയ്യും. പാപ്പിനിശ്ശേരി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റാഫി കെ.വി മുഖ്യപ്രഭാഷണം നടത്തും.

Previous Post Next Post