കൊളച്ചേരി:- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം കൊളച്ചേരി പഞ്ചായത്ത് തലം കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ശാസ്‌ത്ര പരീക്ഷണങ്ങൾ, നിരീക്ഷണം, സർഗാത്മകരചന, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടന്നു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 80 ഓളം കുട്ടികൾ പങ്കെടുത്തു.
സ്വാഗതസംഘം ചെയർമാൻ പി.പി കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര സർട്ടിഫിക്കറ്റ് വിതരണം നടത്തി. പി.വിനോദ് കുമാർ, ഷിജിന ടീച്ചർ, അദ്വൈത്, അശ്വന്ത് സി.ഒ, സിദ്ധാർഥ് തുടങ്ങിയവർ നേതൃത്വം നൽകി. പരിഷത്ത് മേഖലാ പ്രസിഡണ്ട് വി.വി പ്രേമരാജൻ, സെക്രട്ടറി സി.മുരളീധരൻ, പ്രഥമാധ്യാപകൻ വി.വി ശ്രീനിവാസൻ, വി.വി രേഷ്മ, കെ.ശിഖ തുടങ്ങിയവർ സംസാരിച്ചു.
