നാലാംപീടിക ജെ.പി സ്മാരക വായനശാല & ഗ്രന്ഥാലയം വായനാങ്കണം സംഘടിപ്പിച്ചു


കൊളച്ചേരി :- നാലാംപീടിക ജെ.പി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാങ്കണം സംഘടിപ്പിച്ചു. യുവ എഴുത്തുകാരി വിനൂജ സുകേഷിന്റെ 'ചുവന്ന ഒറ്റക്കമ്മൽ' എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ജ്ഞാനദീപം വായനശാല സെക്രട്ടറിയും എഴുത്തുകാരിയുമായ ഷീജ ഉദ്ഘാടനം ചെയ്തു.

എ.പി സുബൈർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് എക്സിക്യൂട്ടീവ് അംഗം കെ.വി ശശീന്ദ്രൻ, ഹാരിസ് പാട്ടയം എന്നിവർ സംസാരിച്ചു. ടി.കെ  മുഹമ്മദ് സ്വാഗതവും ലതീശൻ പാട്ടയം നന്ദിയും പറഞ്ഞു. 



Previous Post Next Post